പുതുവർഷത്തിൽ നിരവധി ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി.

 പുതുവർഷത്തിൽ നിരവധി ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി.

നെയ്യാറ്റിൻകര . നൂറ്റിപ്പത്തിൽപരം യാത്രകളും ഒരു കോടിയോളം രൂപ കളക്ഷനും ആർജിച്ച നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോ പുതുവർഷത്തിൽ വൈവിധ്യ പൂർണങ്ങളായ യാത്രാ പാക്കേജുകളുമായി രംഗത്ത്. ജനുവരി 19, ഫെബ്രുവരി 6, ഫെബ്രുവരി 24 തീയതികളിൽ ഗവി, പരുന്തുപാറ പാക്കേജ് 2000 രൂപ നിരക്കിൽ ഉണ്ടായിരിക്കും. ജനുവരി 28, 29 തീയതികളിലും ഫെബ്രുവരി 24, 25 തീയതികളിലും 2250 രൂപ നിരക്കിൽ മൂന്നാറിലേക്ക് ദ്വിദിന ടൂർ സംഘടിപ്പിക്കും. ജനുവരി 29 ന് അറബിക്കടലിലെ ആഡംബരക്കപ്പൽ യാത്ര 3800 രൂപ നിരക്കിൽ ഉണ്ടായിരിക്കും. വയനാട്ടിലേക്കുള്ള ത്രിദിന സമ്പൂർണ്ണ യാത്ര ഫെബ്രുവരി 23, 24, 25 തീയതികളിൽ 4400 രൂപ നിരക്കിൽ നടക്കും. ഫെബ്രുവരി 15, 16, 17 തീയതികളിൽ മൂകാംബിക, ഉഡുപ്പി, പറശ്ശിനിക്കടവ് തീർത്ഥയാത്ര 3600 രൂപക്ക് സംഘടിപ്പിക്കും. നെയ്യാറ്റിൻ കരയിൽ നിന്ന് വണ്ടർലായിലെത്തി ഏകദിന റൈഡ് യാത്ര കഴിഞ്ഞ് വണ്ടർലായിൽ താമസവും ,പിറ്റേ ദിവസം മലക്കപ്പാറ യാത്രയും കലർന്ന 3700 രൂപ ദ്വിദിന സ്പെഷ്യൽ ട്രിപ്പ് ബുക്കിംഗും ആരംഭിച്ചു. 


ഫെബ്രുവരി 18, 19 തീയതികളിൽ വാഗമൺ ഫുൾ വൈബ് യാത്ര 2950 രൂപ നിരക്കിൽ നെയ്യാറ്റിൻ കരയിൽ നിന്ന് ഉണ്ടായിരിക്കും. ജനുവരി 22, 29 ഫെബ്രുവരി 11, 18 തീയതികളിൽ നെയ്യാറ്റിൻകര - പൊന്മുടി പാക്കേജ് 550 രൂപ നിരക്കിലും, ജനുവരി 29 ന് കുമരകം ഹൗസ് ബോട്ടിംഗ്' കുട്ടനാടൻ ലഞ്ച് പാക്കേജ് 1400 രൂപ നിരക്കിലും ഉണ്ടായിരിക്കും. ജനുവരി 26, ഫെബ്രുവരി 11 തീയതികളിൽ നെയ്യാറ്റിൻ കരയിൽ നിന്നുള്ള മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി യാത്രക്ക് ബോട്ടിംഗും കനോയിംഗും ഉൾപ്പെടെ 850 രൂപയാണ് നിരക്ക്. 9846067232, 9744067232 എന്നീ നമ്പറുകൾ മുഖേന യാത്രികർക്ക് താൽപ്പര്യമുള്ള ഉല്ലാസ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് അറിയിച്ചു. വിവിധ ഗ്രൂപ്പുകൾ, കലാലയങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, വനിതാ കൂട്ടായ്മകൾ എന്നിവക്ക് ഗ്രൂപ്പ് ടൂർ ബസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.

أحدث أقدم