NREG തെക്കൻ മേഖല ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ ഗംഭീര സ്വീകരണം
നെയ്യാറ്റിൻകര: തൊഴിലുറപ്പ് തൊഴിലാളികളുടെ പാർലമെൻ്റ് മാർച്ചിന് മുന്നോടിയായുള്ള തെക്കൻ മേഖല ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ ഉജ്ജ്വല സ്വീകരണം നൽകി. നെയ്യാറ്റിൻകര ആശൂപത്രി ജംഗ്ഷനിൽ ചേർന്ന സ്ഥീകരണ യോഗം പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോവളം മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധുരാജ് അദ്ധ്യക്ഷനായി. യോഗത്തിൽ തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ ചെങ്ങറ സുരേന്ദ്രൻ, കെ എസ് മധുസൂദനൻ നായർ, പി എസ് ഷൗക്കത്ത്, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, എസ് രാഘവൻ നായർ, അഡ്വ പി ബീന, ഷാഹിദ കൽകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.