ഇരുതലമൂരിയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

 ഇരുതലമൂരിയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


നെയ്യാറ്റിൻകര: ഇരുതല മൂരി വർഗ്ഗത്തിൽ പെട്ട പാമ്പിനെ  കടത്തി കൊണ്ട് വന്ന രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ വി എൻ മഹേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പിടികൂടിയത്. കല്ലട വോൾവോ ബസ്സിലാണ് കടത്തിക്കൊണ്ട് വന്നത്. 

വിപണിയിൽ വൻ വില വരുന്ന ഇരുതല മൂരി വർഗ്ഗത്തിൽ പെട്ട പാമ്പിനെ വില്പന ഉദ്ദേശത്തോടെ കടത്തി കൊണ്ട് വന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്. പ്രാവച്ചമ്പലം ചന്തക്കു സമീപം താമസിക്കുന്ന 30 വയസുള്ള വിഷ്ണു, കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ പുത്തൻ വീട്ടിൽ 26 വയസുള്ള വിജിത്ത്  എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. തൊണ്ടിമുതലുൾപ്പെടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കു കൈമാറി. പരിശോധനയിൽ എക്സൈസ് ഓഫീസർ മാരായ പ്രെവെൻറ്റീവ് ഓഫീസർ കെ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ആർ അലക്സ്‌ എന്നിവർ പങ്കെടുത്തുു.


أحدث أقدم