ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പിൻവലിക്കാനുള്ള കാലപരിധി ഒഴിവാക്കണം

 ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പിൻവലിക്കാനുള്ള  കാലപരിധി ഒഴിവാക്കണം


 തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിരവധി വർഷങ്ങളായി ലഭ്യമായി കൊണ്ടിരുന്ന ലീവ് സറണ്ടർ  ചെയ്ത് വേതനം കൈപ്പറ്റുന്നതിനുള്ള അവകാശം നിലനിറുത്തിയതിനെ ജോയിന്റ് കൗൺസിൽ അഭിവാദ്യം ചെയ്യുന്നു. എന്നാൽ ഉത്തരവ് അനുസരിച്ച് സറണ്ടർ വേതനം ജീവനക്കാർക്ക് ലഭ്യമാകുന്നതിന് നാലു വർഷം കാത്തിരിക്കണമെന്ന് വരുന്നത് അനീതിയാണ് . ജീവനക്കാർക്ക് നിയമപരമായി ലഭ്യമാകേണ്ട അവധി ദിനത്തിൽ  കൂടി പണിയെടുക്കുന്നതിന് പകരമാണ് ലീവ് സറണ്ടർ . അത് നിയതമായ കാലത്തിൽ നല്കാത്തത് അംഗീകരിക്കാനാകില്ല. ക്ഷാമബത്ത മുടങ്ങി യത് ജീവനക്കാരുടെ ജീവിത സാഹചര്യത്തെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അനുവദിക്കപ്പെട്ട സറണ്ടർ വേതനം അടുത്ത മൂന്നു മാസത്തിനകം  ലഭ്യമാക്കുന്നതിന്  ആവശ്യമായ ഇടപെടൽ ഉണ്ടാകണം. വിരമിച്ചവർക്കും ഇപ്പോൾ വിരമിക്കുവാനിരിക്കുന്ന ഉദ്യോഗസ്ഥർക്കും സറണ്ടർ ആനുകൂല്യം എങ്ങനെയായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമല്ല.ടെർമിനൽ സറണ്ടർ പരമാവധി എത്തിയവർക്ക് അവരുടെ അധിക അവധി നിശ്ചിത കാലപരിധിയില്ലാതെ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണം. ഉത്തരവിൽ ഇതനുസരിച്ച്  ഭേദഗതി വരുത്തണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാനും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും സർക്കാരിനോട് അഭ്യർത്ഥിച്ചു.

   





..

أحدث أقدم