കർഷക രക്ഷായാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ വമ്പിച്ച സ്വീകരണം.

 കർഷക രക്ഷായാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ വമ്പിച്ച സ്വീകരണം.


നെയ്യാറ്റിൻകര: അഖിലേന്ത്യാ കിസാൻ സഭയുടെ തെക്കൻ മേഖല കർഷക രക്ഷായാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ വമ്പിച്ച സ്വീകരണം. നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ സംഘടിപ്പിച്ച സ്വീകരണ യോഗം പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു.  കർഷകരും കർഷക തൊഴിലാളികളും കൂടുതലായുള്ള ഇന്ത്യയിൽ കാർഷിക മേഖലയോടുള്ള കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾ ആശാവഹമല്ല. ആഗോളീകരണ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിൻ്റെ ദുരന്തങ്ങൾ ഏറെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് കർഷകരാണെന്നും ഉദ്ഘാടകൻ പറഞ്ഞു. 

        സ്വാഗത സംഘം ചെയർമാൻ എ എസ് ആനന്ദകുമാർ അധ്യക്ഷനായി. യോഗത്തിൽ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ വി ചാമുണ്ടി, കിസാൻ സഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, പ്രസിഡൻ്റ് എൻ ഭാസുരാംഗൻ, ജാഥാ അംഗങ്ങളായ ജോയ്ക്കുട്ടി ജോസ്, ആർ ചന്ദ്രിക, ഇ എൻ ദാസപ്പൻ, നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി എസ് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.





أحدث أقدم