AISF തിരുവനന്തപുരം ജില്ലാ സമ്മേളനം

 AISF തിരുവനന്തപുരം ജില്ലാ സമ്മേളനം

നെയ്യാറ്റിൻകര: എ ഐ എസ് എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെബ്രുവരി 18, 19 തിയതികളിൾ നെയ്യാറ്റിൻകരയിൽ നടത്തുന്നു. 18 ന് രാവിലെ 10ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേരുന്ന. പ്രതിനിധി സമ്മേളനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ്, പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, എ ഐ എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബിബിൻ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡൻറ് കണ്ണൻ എസ് ലാൽ, ജില്ലാ പ്രസിഡൻ്റ് പി എസ് ആൻ്റസ്, ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ ആർ എസ് ജയൻ തുടങ്ങിയവർ സംസാരിക്കും. 

  19 ന് വൈകുന്നേരം 4 ന് നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എ ഐ എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ അധിൻ, എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് ജി എൻ ആദർശ് കൃഷ്ണ തുടങ്ങിയവർ സംസാരിക്കും.




أحدث أقدم