സഹകരണ മേഖല താലൂക്ക്തല യോഗം ചേർന്നു

         സഹകരണ മേഖല താലൂക്ക്തല യോഗം ചേർന്നു

നെയ്യാറ്റിൻകര: സഹകരണ മേഖലയിലെ ഭാരവാഹികളുടെ താലൂക്ക്തല യോഗം നെയ്യാറ്റിൻകര പി കെ വി സെൻ്ററിൽ ചേർന്നു. യോഗം സഹകരണവേദി ജില്ലാ പ്രസിഡൻ്റ് പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിൽ സാധാരണക്കാരൻ്റെ അത്താണിയായ സഹകരണ സംഘങ്ങൾ കൂടുതൽ ശക്തി പ്രാപിക്കേണ്ടതും അന്തർ സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടതുമുണ്ടെന്ന് ഉദ്ഘാടകൻ പറഞ്ഞു. പാർട്ടി പറശ്ശാല മണ്ഡലം സെക്രട്ടറി ആ നാവൂർ മണികണ്ഠൻ അധ്യക്ഷനായി. മണ്ഡലം അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം സജീവമാക്കണമെന്നും പള്ളിച്ചൽ വിജയൻ പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ ജി എൻ ശ്രീകുമാരൻ, എസ് ചന്ദ്രബാബു, ബി ശ്രീകുമാർ, എൽ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.


أحدث أقدم