രാജ്കോ EV സൂപ്പർ ചാർജ്ജിംഗ് സ്റ്റേഷൻ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും

 രാജ്കോ EV സൂപ്പർ ചാർജ്ജിംഗ് സ്റ്റേഷൻ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും

നെയ്യാറ്റിൻകര: ഇലട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള ചാർജ്ജിംഗ് കേന്ദ്രമായ രാജ്കോ സൂപ്പർ ചാർജ്ജിംഗ് സെൻ്റർ ഫെബ്രുവരി 12 ന് രാവിലെ 9.30ന് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. 

          പൂവാർ റോഡിൽ ബിവറേജ് ഔട്ട് ലെറ്റിന് സമീപത്ത് പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്.

     

കെ ആൻസലൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാട യോഗത്തിൽ നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കെ കെ ഷിബു, കൗൺസിലർ ലക്ഷ്മി, സി പി ഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി എം ഏര്യ സെക്രട്ടറി ടി ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, മഞ്ചന്തല സുരേഷ്, എസ് കെ അശോക് കുമാർ, വി രാജ് കുമാർ, രഘുനാഥപണിക്കർ, പി ജി രാംനാഥ്, ഡോ വൈശാഖ് രാജ് കുമാർ തുടങ്ങി നിരവധിപ്പേർ പങ്കെടുക്കും.



أحدث أقدم