ഇലട്രിക് വാഹന ചാർജ്ജിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു

 ഇലട്രിക് വാഹന ചാർജ്ജിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു


നെയ്യാറ്റിൻകര: ഇലട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള ചാർജ്ജിംഗ് കേന്ദ്രമായ രാജ്കോ സൂപ്പർ ചാർജ്ജിംഗ് സെൻ്റർ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 

          പൂവാർ റോഡിൽ ബിവറേജ് ഔട്ട് ലെറ്റിന് സമീപത്ത് പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്.

     

കെ ആൻസലൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട യോഗത്തിൽ നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കെ കെ ഷിബു, കൗൺസിലർ ലക്ഷ്മി, സി പി ഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി എം ഏര്യ സെക്രട്ടറി ടി ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, മഞ്ചന്തല സുരേഷ്, എസ് കെ അശോക് കുമാർ, വി രാജ് കുമാർ, രഘുനാഥപണിക്കർ, പി ജി രാംനാഥ്, ഡോ വൈശാഖ് രാജ് കുമാർ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.





أحدث أقدم