മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി

  

നെയ്യാറ്റിൻകര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാറ്റം. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് യാത്ര. തിങ്കളാഴ്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകൾ തുടരുകയാണ്. ഭാര്യയും മകനും മൂത്തമകളും ഉമ്മൻ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാര്‍ട്ടി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. മുഴുവൻ ചെലവും എഐസിസി വഹിക്കും. ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയിൽ എഐസിസി അധ്യക്ഷന്‍റെ നിര്‍ദ്ദേശപ്രകാരം ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടു.

أحدث أقدم