നാല് കിലോ കഞ്ചാവ് പിടികൂടി


നാല് കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിൻകര: നാല് കിലോ കഞ്ചാവ് പിടികൂടി എക്സൈസ് ഇൻസ്‌പെക്ടർ       ബി സഹീർഷയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ ചെന്നൈ നിന്നും തിരുവനന്തപുരത്തേക്ക്  വന്ന ട്രാവൽസിൽ നിന്നുമാണ്  പിടിച്ചത്.   കൊല്ലം കല്ലുവാതുക്കൽ വില്ലേജിൽ ഇളം കുളത്ത് മുസ്തഫ കൊട്ടേജിൽ അംബേദ്കറാണ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ പേരിൽ എൻ ഡി പിഎസ് പ്രകാരമുള്ള കേസ് എടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജികുമാർ ബി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് ടി, സതീഷ്കുമാർ ജെ എന്നിവർ ഉണ്ടായിരുന്നു. കേസിന്റെ തുടർ നടപികൾക്കായി പ്രതിയെയും തൊണ്ടിമുതലിനെയും നെയ്യാറ്റിൻകര റയിഞ്ചിന് കൈമാറി

أحدث أقدم