പ്രണയദിനത്തിൽ ആനവണ്ടിയിൽ ഉല്ലാസ യാത്ര

 പ്രണയദിനത്തിൽ ആനവണ്ടിയിൽ ഉല്ലാസ യാത്ര

 


നെയ്യാറ്റിൻകര: വാലന്റയിൻസ് ദിനത്തിൽ പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ നെയ്യാറ്റിൻകരയിൽ നിന്ന് ആലപ്പുഴ - പാതിരാമണൽ - കുമരകം വേഗ ബോട്ടിംഗ് കായൽ യാത്ര ഒരുക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 45 പേർക്ക് മാത്രമാണ് പ്രവേശനം. ആയിരം രൂപ ആണ് പ്രണയ ദിന സ്പെഷ്യൽ നിരക്ക്. ഫെബ്രുവരി 18, 19 തീയതികളിൽ ദ്വിദിന വാഗമൺ പാക്കേജ്, ഫെബ്രുവരി 6,24 തീയതികളിൽ ഗവി യാത്ര, ഫെബ്രുവരി 28 ന് നെഫർറ്റിറ്റി കപ്പൽ യാത്ര, ഫെബ്രുവരി 15, 16, 17 തീയതികളിൽ മൂകാംബിക, ഉഡുപ്പി തീർത്ഥാടന യാത്ര, ഫെബ്രുവരി 23, 24, 25 തീയതികളിൽ മൂന്നാർ പാക്കേജ്, ഫെബ്രുവരി 22, 23, 24, 25 തീയതികളിൽ വയനാട് ചതുർദിന യാത്ര എന്നിവയും നെയ്യാറ്റിൻകരയിൽ നിന്ന് ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഡിമാന്റ് അനുസരിച്ച് ഗ്രൂപ്പ് ടൂറുകളും സംഘടിപ്പിക്കും. വിശദവിവരങ്ങൾക്കും ബുക്കിംഗിനും 98460 67232, 9744067232 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    

أحدث أقدم