ഉല്ലാസഭേരിയുമായി ബജറ്റ് ടൂറിസം സെൽ

 ഉല്ലാസഭേരിയുമായി ബജറ്റ് ടൂറിസം സെൽ


നെയ്യാറ്റിൻകര : ആനവണ്ടി ഉല്ലാസ യാത്രകളുടെ 125 എഡിഷനുകളുടെ വിജയം യാത്രക്കാരുമൊത്ത് കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെൽ ആഘോഷിക്കുന്നു. "പച്ചപ്പിനെത്തേടി ആനവണ്ടി യാത്ര " എന്ന ശീർഷകത്തിൽ 2022 ജനുവരി 9 ന് മൺറോതുരുത്തിലേക്കുള്ള യാത്രയാണ് നെയ്യാറ്റിൻകരയിൽ നിന്ന് ആദ്യമായി തുടങ്ങിയത്. തുടർന്ന് ഒരു വർഷക്കാലത്തിനുള്ളിൽ കുമരകം, മൂന്നാർ, വയനാട്, വാഗമൺ , പൊന്മുടി, മലക്കപ്പാറ, ഗവി , മൂകാംബിക, കൊച്ചി, കന്യാകുമാരി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ നെയ്യാറ്റിൻകരയിൽ നിന്നും നിറയെ യാത്രക്കാരുമായി ഉല്ലാസ യാത്രകൾ തുടരുകയാണ്.

         125 യാത്രകളുടെ പൂർത്തീകരണ ആഘോഷം *"ഉല്ലാസഭേരി " എന്ന ശീർഷകത്തിൽ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച 3 മണിക്ക് തിരു. പ്രസ് ക്ലബ്ബിലെ ടി.എൻ.ജി. ഹാളിൽ* വച്ച് നടക്കും. *കെ. ആൻസലൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം* നിർവ്വഹിക്കും. ചടങ്ങിൽ കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് *മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് മുഖ്യപ്രഭാഷണം* നടത്തും.  നിംസ് എം.ഡി.ഡോ.എം.എസ്. ഫൈസൽഖാൻ , കെ.എസ്.ആർ.ടി.സി. എക്സി. ഡയറക്ടർമാരായ  ജി.പി.പ്രദീപ് കുമാർ, ജി. അനിൽകുമാർ , ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ്ബ് സാംലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ആർ.ഉദയകുമാർ , എ.ടി. ഒ. സാം കെ.ബി, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. ആനവണ്ടി യാത്രകളെ ആസ്പദമാക്കി സഹകരണ വകുപ്പ് ജീവനക്കാരി സവിത രചിച്ച പുസ്തക പ്രകാശനം, ഉല്ലാസ വണ്ടി തീം സോംഗ് റിലീസ് എന്നിവ ഉല്ലാസഭേരി പരിപാടിയിൽ ക്രമീകരിച്ചിട്ടുണ്ട്. തുടർച്ചയായി എട്ടിലധികം യാത്രകളിൽ പങ്കെടുത്തവർക്ക് എം.ഡി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉപഹാരം സമ്മാനിക്കും. യാത്രകളിലെ അനുഭവങ്ങൾ പങ്കു വയ്ക്കാനും , നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുമായി യാത്രികരെ പങ്കെടുപ്പിച്ച് "ഞങ്ങൾക്കും പറയാനുണ്ട്  എന്ന സെഷനും ഉണ്ടായിരിക്കും.

أحدث أقدم