യു കെയിൽ അന്തരിച്ചു

       യു കെയിൽ അന്തരിച്ചു


നെയ്യാറ്റിൻകര ഉദിയൻകുളങ്ങര ഇലങ്കം ലൈൻ അരുണിമയിൽ  അഡ്വ മുരളീധരൻ നായരുടെയും കുമാരി ശാന്തിയുടെയും മകൻ യുകെയിൽ മരണപ്പെട്ട സ്റ്റാഫ് നേഴ്സ് അരുൺ എം എസ് (33)ന്റെ മൃതദേഹം വരുന്ന ഒമ്പതാം തീയതി വ്യാഴാഴ്ച( മറ്റന്നാൾ) വെളുപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. കഴിഞ്ഞ ഒരു വർഷമായി യുകെയിലെ കൊവൻട്രി എൻഎച്ച്എസ് ഗവൺമെന്റ്  ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി  ജോലി ചെയ്തു വരികയായിരുന്ന അരുൺ  കഴിഞ്ഞ 19 നാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഭാര്യ ആര്യ എസ് നായർ മകൾ ആരാധ്യ (3 വയസ്സ്) സഹോദരി ആതിര എം എസ്.  അന്നേദിവസം രാവിലെ 7 മണിക്ക് പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം 8 മണിക്ക് ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഇലങ്കം ലൈനിൽ വീട്ടുവളപ്പിൽ നടക്കും.

أحدث أقدم