ജയിൽ‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കാൻ ധാരണാപത്രം ഒപ്പിട്ടു

 ജയിൽ‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കാനുള്ള ധാരണാപത്രം ഒപ്പിട്ടു


 തിരുവനന്തപുരം:  ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി കറക് ഷന്‍ പ്രോസസില്‍ വരുമാനം ഉണ്ടാക്കാൻ  കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ധാരണാപത്രം. ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജൻ സന്നിഹിതനായി.

    നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിൽ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക,  ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ്  ധാരണാപത്രം.

أحدث أقدم