യുവകലാസാഹിതി കഥ, കവിതാ മത്സരം

 യുവകലാസാഹിതി കഥ, കവിതാ മത്സരം

  

നെയ്യാറ്റിൻകര: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ വിഭാഗം (പ്ലസ് ടു വരെ), കോളജ് വിഭാഗം, പൊതു വിഭാഗം എന്നീ മൂന്നു വിഭാഗങ്ങളായിട്ടാണ് മത്സരം നടക്കുന്നത് കഥ മൂന്നു പേജിലും, കവിത 40 വരിയിലും എഴുതണം  വിജയികൾക്ക് സമ്മാനങ്ങൾ മണ്ഡല സമ്മേളനത്തിൽ വച്ച് നൽകുന്നതായിരിക്കും. രചനകൾ വൃത്തിയായി എഴുതിയതോ, ഡിടിപി ചെയ്തതോ ആയിരിക്കണം. രചനയുടെ ഒരു ഭാഗത്തും പേരോ വിലാസമോ എഴുതരുത്. വിലാസം മറ്റൊരു പേജിൽ എഴുതി വയ്ക്കണം. വാട്സ്ആപ്പ് നമ്പർ അടക്കം സെക്രട്ടറി, യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി, പികെവി സെന്റർ, എസ് എൻ ഓഡിറ്റോറിയത്തിന് എതിർവശം, നെയ്യാറ്റിൻകര എന്ന വിലാസത്തിൽ 20നകം ലഭിച്ചിരിക്കണം

ഫോൺ: 9497883233, 9633840807, 9446441016, 9387722819.

أحدث أقدم