സി പി ഐ എം വാഹന ജാഥ അവസാനിച്ച


   സി പി ഐ എം വാഹന ജാഥ           അവസാനിച്ചു


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ  ഭരണത്തെ   അട്ടിമറിക്കാൻ യുഡിഎഫ് - ബിജെപി നടത്തുന്ന ജന വിരുദ്ധ സമരത്തിനെതിരെ സി പി ഐ (എം) നഗരസഭ കമ്മിറ്റി നടത്തുന്ന  വാഹന പ്രചരണ ജാഥസമാപന യോഗം  നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ചോടെ നെയ്യാറ്റിൻകര നഗര സഭക്ക് മുന്നിൽ സമാപിച്ചു. യോഗം  പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏര്യാ സെക്രട്ടറി റ്റി. ശ്രീകുമാർ അധ്യക്ഷനായി.  ജാഥ മാനേജരും പാർട്ടി ഏര്യാ കമ്മിറ്റി അംഗവുമായ വി. കേശവൻകുട്ടി സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ പി. കെ. രാജ്മോഹൻ, വി. രാജേന്ദ്രൻ, പി. രാജൻ, ആർ. വി. വിജയബോസ്, എൻ. എസ്. ദിലീപ്, കെ. മോഹൻ, ബി. എസ്. ചന്തു, ഒ. മുഹമ്മദ്‌ ഹനീഫ, ഡബ്ലിയു. ആർ. ഹീബ, കെ. കെ. ഷിബു, ജി. സജികൃഷ്ണൻ ആർ. എസ്. ബാലമുരളി തുടങ്ങിയവർ സംസാരിച്ചു.

أحدث أقدم