എൽ ഡി എഫ് ആറാലുംമൂട് മേഖല രാഷട്രീയ വിശദീകരണ യോഗം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൻ്റെ ഗൂഢ രാഷ്ടീയം വിശദീകരിക്കുവാനായി ആറാലുംമൂട് എൽഡിഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. യോഗം സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ കമ്മിറ്റിയംഗം ആർ സാബിരാജ് അധ്യക്ഷനായി. മൂന്ന് കല്ലിൻമൂട് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ കെ ആൻസലൻ എം എൽ എ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹനീഫ, ജനതാദൾ (എസ്) ജില്ല കമ്മിറ്റിയംഗം കൂട്ടപ്പന രാജേഷ്, കോൺഗ്രസ് (എസ്) നേതാവ് വിനോദ്, എൻ സി പി നേതാവ് വേണു ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.