സാഹിത്യമഞ്ജരി പുരസ്കാരം ഡോ.പി.വേണുഗോപാലിന്

 സാഹിത്യമഞ്ജരി പുരസ്കാരം ഡോ.പി.വേണുഗോപാലിന്

 നെയ്യാറ്റിൻകര: മഞ്ജരി കലാസാഹിത്യ വേദി ഏർപ്പെടുത്തിയ സാഹിത്യമഞ്ജരി പുരസ്കാരം  ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും മലയാളം നിഘണ്ടു എഡിറ്ററും  ഗവേഷകനുമായ ഡോ. പി.വേണുഗോപാലന്  കവി പ്രൊഫ.വി. മധുസൂദനൻ നായർ സമ്മാനിച്ചു. 11,111രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് ചെങ്കൽ മഹേശ്വരം  ശിവപാർവ്വതി ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ദീപപ്രജ്ജ്വലനം നടത്തി. സാംസ്കാരിക സദസ്‌ കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. വി മധുസൂദനൻ നായർ 'അച്ഛൻ പിറന്ന വീട്' എന്ന കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു.  മഞ്ജരി പ്രസിഡൻറ്  ഉദയൻ കൊക്കോട് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഡോ. ജെ.കുമാർ അധ്യക്ഷനായി. കവി ഡോ. ബിജു ബാലകൃഷ്ണൻ, അഡ്വ. രാജമോഹൻ,

      എൻ.എസ്.സുമേഷ് കൃഷ്ണൻ, നെയ്യാറ്റിൻകര കൃഷ്ണൻ,  വി.മോഹനകുമാർ, അരുൺ .എസ്.മണലൂർ, നെയ്യാറ്റിൻകര സുകുമാരൻ നായർ,  നെയ്യാറ്റിൻകര കൃഷ്ണൻ നായർ, പ്രദീപ് പൂക്കൈത എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  വേദിയിൽ കേന്ദ്ര സാഹിത്യ അക്കാദമി  അവാർഡ് ജേതാവായ  പ്രൊഫ. വി. മധുസൂദനൻ നായരെ ആദരിച്ചു.

أحدث أقدم