ജെ.ഡി.സി അപേക്ഷ തിയ്യതി നീട്ടി

 ജെ.ഡി.സി അപേക്ഷ തിയ്യതി                      നീട്ടി


തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2023 - 2024 വർഷ ജെ.ഡി.സി കോഴ്സിന്  അപേക്ഷിക്കാനുള്ള  തീയതി നീട്ടി.   ഏപ്രിൽ 10 വരെയാണ് നീട്ടിയത് . ജെ ഡി.സി കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന  വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സാണ്.. ജനറൽ, പട്ടികജാതി/പട്ടിക വർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേയ്ക്കുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ് സൈറ്റ് സന്ദർശിക്കുക.

أحدث أقدم