നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ

 നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ

നെയ്യാറ്റിൻകര: നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ രണ്ടാം ബാച്ച് റിസർച്ച് ട്രെയിനികളുടെ പാസൗട്ട് ചടങ്ങും ധാരണാപത്രം കൈമാറലും നടന്നു.തിരുവനന്തപുരം മാർ ഇവാനിസ് കോളേജ്, മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി, ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ, ചിറയിൻകീഴ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കളിയിക്കാവിള മലങ്കര കാത്തലിക് കോളേജ് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങളുമായി ജീനോമിക്‌സ്, ബയോ സയൻസസ് മേഖലകളിൽ ഗവേഷണവും അക്കാദമിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം കൈമാറി.

         ഗവേഷണ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, വാഴിച്ചൽ ഇമ്മാനുവൽ കോളേജ്, കോതമംഗലം ഇന്ദിരാഗാന്ധി കോളേജ്, മലങ്കര കാത്തലിക് കോളേജ്, കളിയിക്കാവിള മധുര ഫാത്തിമ കോളേജ്, ഇറോഡ് ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നൂറുൽ ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ( നിഷ് കന്യാകുമാരി) വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നിംസ് മെഡിസിറ്റി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ്  ഭക്ഷ്യ,സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി ആർ അനിൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. 

          കെ ആൻസലൻ എം.എൽ.എ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ  എം. എസ് ഫൈസൽ ഖാൻ,  അഡീഷണൽ സെക്രട്ടറി & ജനറൽ മാനേജർ, നോർക്ക റൂട്ട്സ് അജിത് കൊളശ്ശേരി, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് ( KASE )ചീഫ് ഓപ്പറേറ്റീവ് ആഫീസർ  വിനോദ് .ടി വി ,നെയ്യാറ്റിൻകര, അഡീഷണൽ ലേബർ ഓഫീസർ കെ. വി ഹരികുമാർ, അസാപ് ഡിവിഷൻ ഹെഡ് (ട്രെയിനിംഗ് )  ലൈജു ഐ. പി, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ പ്രൊ. വൈസ് ചാൻസിലർ ഡോ. ഷാജിൻ നർഗുണം, മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ,     പ്രിൻസിപ്പൽ സയന്റിസ്റ്റും ,നിംസ് സെന്റർ ഫോർ ജിനോമിക് മെഡിസിൻ മേധാവിയുമായ ഡോ. അനീഷ് നായർ, കൺസൾട്ടന്റ് &  മെഡിക്കൽ ജനറ്റിക്സ് മേധാവി ഡോ. ലക്ഷ്മി എസ് നായർ, ഡോ. പ്രസീത, ഡോ.ഹിമ എൽ,  സോഫിയ എ തുടങ്ങിയവർ ചടങ്ങിൽ സന്നിഹതരായിരുന്നു.


 

أحدث أقدم