നെയ്യാറ്റിൻകര നഗരസഭയിലെ കോൺഗ്രസ് അവിശ്വാസം പരാജയപ്പെട്ടു കൂടുതൽ കരുത്തോടെ എൽ ഡി എഫ്

 നെയ്യാറ്റിൻകര നഗരസഭയിലെ കോൺഗ്രസ് അവിശ്വാസം പരാജയപ്പെട്ടു; കൂടുതൽ കരുത്തോടെ എൽ ഡി എഫ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരും ബി ജെ പി കൗൺസിലർമാരും നടത്തിവന്ന സമരത്തിന് പിന്നാലെ ആണ് കോൺഗ്രസ് അവിശ്വാസത്തിന് പേപ്പർ നൽകിയത്. അവിശ്വാസം പരാജയപ്പെട്ടതിനെ തുടർന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിൽ കെ ആൻസലൻ എം എൽ എ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കൊടങ്ങാവിള വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി എസ് ചന്തു, അരുമാനൂർക്കട ശശി,  വി എസ് സജീവ്കുമാർ, എൻ എസ് അജയൻ, എൻ കെ അനിതകുമാരി, കെ കെ ഷിബു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. 



أحدث أقدم