കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കനാലിൽ മുങ്ങി മരിച്ചു.
നെയ്യാറ്റിൻകര: പൊഴിക്കരയിലെ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണ്ണമി ഹൗസിൽ ബിനുമോൻ ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേയ്ക്ക് മറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അഭിജിത്തിന്റെ വീട്ടിലെ കിണർ നവീകരണത്തിന്റെ പണിക്ക് സഹായിക്കാൻ എത്തിയതായിരുന്നു ജോജിയും അജിത്തും. സഹോദരൻ ബിജോയ്. പൊഴിയൂർ പോലീസ് കേസെടുത്തു.