വേറിട്ടൊരു വിരമിക്കൽ പാർട്ടി

 വേറിട്ടൊരു വിരമിക്കൽ പാർട്ടി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ നിന്നും വിരമിക്കുന്ന കെ. മോഹനൻ നടത്തിയ സ്നേഹവിരുന്ന് ശ്രദ്ധേയമായി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ കെ.പി.സി.സി വിചാർ വിഭാഗ് കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്തി വരുന്ന അന്നം പുണ്യം പദ്ധതിയിലൂടെ ഇരുന്നൂറിലധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്താണ് കെ. മോഹനൻ സ്നേഹവിരുന്ന് നടത്തിയത്. വേറിട്ടൊരു വിരമിക്കൽ പാർട്ടിക്ക് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. കെ.വിനോദ്സെൻ, വാർഡ് കൗൺസിലർ ഗോപകുമാർ, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ്. ഷാജി, ബ്രാഞ്ച് സെക്രട്ടറി പി. എസ്. അജയാക്ഷൻ , ജയരാജ്, ഷിനോജ്, ശ്രീകാന്ത്, ഫ്രെഡി, ഷൈജു. എന്നിവർ നേതൃത്വം നൽകി.

أحدث أقدم