മേലെത്തെരുവ് മുത്താരമ്മൻ കൊട; കാവടി ഘോഷയാത്ര നാളെ വൈകുന്നേരം 5 ന്

മേലെത്തെരുവ് മുത്താരമ്മൻ കൊട; കാവടി ഘോഷയാത്ര നാളെ വൈകുന്നേരം 5 ന്


 നെയ്യാറ്റിൻകര: പ്രസിദ്ധമായ നെയ്യാറ്റിൻകര മേലെത്തെരുവ് മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊടയും കാവടി ഘോഷയാത്രയും ചൊവ്വാഴ്ച നടക്കും. അന്നേ ദിവസം നഗരസഭ പ്രദേശത്തുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്   ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.



       ഉത്സവത്തിൻ്റെ മാറ്റ് കൂട്ടുന്ന കാവടി ഘോഷയാത്ര നാളെ വൈകിട്ട് 5 ന് തുടങ്ങും. കാവടികൾ ക്ഷേത്രത്തിനെ പ്രഭക്ഷിണം ചെയ്തതിനു ശേഷമാണ് അമ്മൻകൊട. ഇരുപതിലധികം പിരിവ് കാവടികളും അനേകം നേർച്ചക്കാവടികളും ക്ഷേത്രത്തെ വലം വെയ്ക്കും. വൈകുന്നേരം ഏഴിന് കുത്തിയോട്ടം, പൂമാല. രാവിലെ 3 ന് മുത്ത് ചൊരിച്ചിൽ,  5 ന് ഗുരുസി. 
أحدث أقدم