നിഷ് കന്യാകുമാരിയിൽ കോവിഡ് ക്രൈസിസ് റിലീഫ് സ്കോളർഷിപ്പ്
തിരുവനന്തപും: കോവിഡ് ക്രയിസിസ് റിലീഫ് സ്കോളർഷിപ്പ് ; കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ കൈത്താങ്ങായി കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യുക്കേഷൻ (NICHE നിഷ്) രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആയിര കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തേ വരെ ബാധിച്ചിട്ടുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് ക്രൈസിസ് റിലീഫ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. ബഹുമാനപ്പെട്ട സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് കോവിഡ് ക്രൈസിസ് റിലീഫ് സ്കോളർഷിപ്പിന്റെ ഉദ്ഘാടനം ചെയ്തു. നിഷിന്റെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആദ്യമായിട്ടാണ് ഒരു യൂണിവേഴ്സിറ്റി ഇത്തരത്തിൽ കോവിഡ് ക്രൈസിസ് റിലീഫ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ ചാൻസിലർ എം.എസ് ഫൈസൽ ഖാന് മന്ത്രി പി. പ്രസാദ് സ്കോളർഷിപ്പിന്റെ ലോഗോ കൈമാറുകയും ചെയ്തു .
*