കുളത്തൂർ - ചാരോട്ടുകോണം റോഡ് ഉദ്ഘാടനം ചെയ്തു

 കുളത്തൂർ - ചാരോട്ടുകോണം റോഡ് ഉദ്ഘാടനം ചെയ്തു




നെയ്യാറ്റിന്‍കര : കുളത്തൂർ ചാരോട്ടുകോണം റോഡിൻ്റെ ഉദ്ഘാടനം  ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാൻ ഓൺലൈൻ ആയി നിർവഹിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന തീരദേശ റോഡുകള്‍ പദ്ധതി പ്രകാരമാണ് കുളത്തൂര്‍- ചാരോട്ടുകോണം റോഡ് പൂര്‍ത്തിയായത്. കെ ആന്‍സലന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. സുധാര്‍ജ്ജുനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കുമാരി ലീല, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


أحدث أقدم