പുതിയതുറ സെന്റ് നിക്കോളാസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.

 പുതിയതുറ സെന്റ് നിക്കോളാസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.

 

നെയ്യാറ്റിൻകര: കൊച്ചെടത്വ എന്നും പൊറ്റയിൽ പള്ളി എന്നും അറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വി. നിക്കോളാസ് ദൈവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. സമാപനം മേയ് 7ന് .

             പുതിയതുറ കുരിശടിയിലെ ജപമാലയെ തുടർന്ന് അശ്വാരൂഡ സേന, കുരിശ് വാഹകർ , അൾത്താര ബാലഹർ, മുത്തുകുട ചൂടിയ സ്ത്രീകൾ , വാദ്യമേളങ്ങൾ, ഭക്ത സഭകൾ എന്നിവരുടെ അകമ്പടിയോടെ കൊടിമരത്തിലേക്ക് സാകോഷമായ പതാക പ്രദക്ഷിണം നടന്നു. കൊടിമരത്തിന് മുന്നിൽ പൂജ നൃത്തം, ഇടവക ചരിത്രം, പ്രാർത്ഥന നൃത്തം എന്നിവയ്ക്ക് ശേഷം പരിശുദ്ധത്മാവിന്റെ ഗാനാലാപനവും ബൈബിൾ വായനയ്ക്കും ശേഷം പതാക വെഞ്ചരിച്ച്  ഇടവക വികാരി ഫ. സജു റോൾഡൻ കൊടിയേറ്റി.

          തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്നും പുതിയതായി വൈദീകരായ ഫ. ഹെറിൻ , ഫ. ഫ്രാങ്കലിൻ, ഫ. ജസ്റ്റിൻ, ഫ. രാജേന്ദ്രൻ , ഫ. വിൻസെന്റ്, ഫ. ആന്റണി, ഫ. ദീപു എന്നിവർക്ക് സ്വീകരണം നൽകിയതിനെ തുടർന്ന് നവ വൈദീകർ കൊടിയേറ്റിന് ശേഷം തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. രാത്രി പത്ത് മണിക്ക് ഇടവകയിലെ മൽസ്യലേലക്കാർ സംഭാവന ചെയ്ത സിനിമാറ്റിക് ഡാൻസ് നടന്നു.

       പതിനായിരകണക്കിന് തീർത്ഥാടകർ ഒഴുകി എത്തുന്ന തിരുനാൾ ദിനങ്ങളിൽ പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ്, ആരോഗ്യം വകുപ്പ്, വാട്ടർ അതോറിറ്റി, പി.ഡബ്ല്യൂ ഡി , കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ സേവനം ഉണ്ടാകും. കെ എസ് ആർ ടി സി പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. തീർത്ഥാടകരുടെ സഹയത്തിനായി സേവാസംഘം ഓഫീസും ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വോളന്റീയർസും സജ്ജരാണ്. 

      മൽസ്യത്തൊഴിലാളി ദിനമായി ഇടവക ആചരിക്കുന്ന ഇന്നേ ദിവസം രാവിലെ 6 മണിക്കും 10.30 നും ദൈവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിക്ക് പുതിയതുറ ബീച്ച് മൈതാനത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.

         രാവിലെ പത്ത് മണിക്ക് സെന്റ്. നിക്കോളാസ് കമ്യൂണിറ്റി ഹാളിൽ തീരവും അതിജീവനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കോവളം എം.എൽ എ . അഡ്വ. എം. വിൻസെന്റ് ഉൽഘാടനം ചെയ്യും. രാത്രി പത്ത് മണിക്ക് പുതിയതുറയിലെ ഔട്ട്ബോഡ് എൻജിൻ ഓണേഴ്സ് സംഭാവന ചെയ്യുന്ന ജസ്റ്റ് ഫോർ ഫൺ മെഗാഷോ ഉണ്ടായിരിക്കും.

أحدث أقدم