എ എസ് അനുഷയെ ആദരിച്ചു

  എ എസ് അനുഷയെ             ആദരിച്ചു

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തി മലയാളികൾക്കാകെ അഭിമാനമായി മാറിയ, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഉപനിയൂർ പ്ലാവൂർകോണം അൻഷികയിൽ എ എസ് അനുഷയെ സിപിഐ ഉപനിയൂർ ബ്രാഞ്ച് ആദരിച്ചു. കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത ഏക മലയാളി വിദ്യാർഥിയും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത 7 വിദ്യാർഥികളിൽ ഒരാളുമാണ് എ എസ് അനുഷ.

             സിപിഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരകുളം ഗോപാലകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം സി എസ് രാധാകൃഷ്ണൻ, കോവളം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഊക്കോട് കൃഷ്ണൻകുട്ടി, കല്ലിയൂർ ലോക്കൽ കമ്മിറ്റി അംഗം ഉപനിയൂർ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

أحدث أقدم