കർണാടകയിൽ സിപിഐ-കോൺഗ്രസ് പരസ്പരധാരണയിൽ മത്സരം


കർണാടകയിൽ സിപിഐ-കോൺഗ്രസ് പരസ്പരധാരണയിൽ മത്സരം

       ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ യും കോൺഗ്രസും പരസ്പര ധാരണയോടെ പ്രവർത്തിക്കും. 215 സീറ്റുകളിൽ സിപിഐ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും. സി പി ഐ മത്സരിക്കുന്ന ഏഴിടങ്ങളിൽ സൗഹാർദ മത്സരങ്ങളായിരിക്കും.

     ബിജെപിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് കർണാടകയുടെ സംഘടനാ ചുമതലയുള്ള എഐസി സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശും വാർത്താസമ്മേളന ത്തിൽ പറഞ്ഞു. എഐടിയുസി നേതാവ് എച്ച് വി ആനന്ദ സുബ്ബ റാവുവും വാർത്താസമ്മേളന ത്തിൽ പങ്കെടുത്തു. 

           ഉപാധികളില്ലാതെയാണ് കർണാടകത്തിൽ കോൺഗ്രസും സിപിഐയും കൈകോർക്കുന്നത്. മേലുകോട്ടെ മണ്ഡലത്തിൽ സർവോദയ കർണാടക പാർട്ടി(എസ് കെപി)യുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ പ്രമുഖ കർഷക നേതാവ് ദർശൻ പുട്ടണ്ണയ്യയെയും സി പിഐ, കോൺഗ്രസ് കക്ഷികൾ പിന്തുണയ്ക്കും. ബാഗേപള്ളി മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐ(എം) സ്ഥാനാർത്ഥിയെ സിപിഐ പിന്തുണയ്ക്കുമെന്നും സാത്തി സുന്ദരേശ് പറഞ്ഞു.

         പരമ്പരാഗതമായി സിപിഐ മത്സരിക്കുന്ന കെജിഎഫ് മണ്ഡലത്തിലടക്കം അഞ്ച് സീറ്റുകളിലാ ണ് സിപിഐ(എം) മത്സരിക്കുന്നത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സിപിഐ(എം)ന് ജയ സാധ്യതയുള്ള മണ്ഡലമെന്ന നിലയ്ക്കാണ് ബാഗേപള്ളിയിൽ സി പിഐ പിന്തുണ നൽകുന്നത്. മൂന്നിടത്ത് ജെഡി(എസ്) സി പി ഐ എം നെ പിന്തുണയ്ക്കും.

        കെജിഎഫ് മണ്ഡലത്തിൽ പാർട്ടി കോലാർ ജില്ലാ സെക്രട്ടറി ജ്യോതി ബസു, സിറ മണ്ഡലത്തിൽ പാർട്ടി തുംകൂർ ജില്ലാ സെക്രട്ടറി ഗിരീഷ്, ജവർഗി മണ്ഡലത്തിൽ കൽബുർഗി ജില്ലാ സെക്രട്ടറി മഹേഷ് കുമാർ റാത്തോഡ്, കട്ലഗി മണ്ഡലത്തിൽ പാർട്ടി വിജയനഗർ ജില്ലാ സെക്രട്ടറി എച്ച് വീരണ്ണ, അലന്ത് മണ്ഡല ത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം മോലാമുള്ള, മുടിഗരെ മണ്ഡലത്തിൽ പാർട്ടി ചിക്കമംഗളൂരു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേശ് കെൽഗുരു, മടിക്കേരി മണ്ഡല ത്തിൽ പാർട്ടി കൊടക് ജില്ലാ കൗൺസിൽ അംഗം സോമപ്പ എന്നിവരാണ് സിപിഐ സ്ഥാനാർത്ഥികൾ. ദേശീയ തലത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണ്ണാടകയിലെ കോൺഗ്രസ്  തെരഞ്ഞെടുപ്പ് ധാരണയെന്ന് സി പി ഐ കർണ്ണാടക സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിൽ പറഞ്ഞു.

أحدث أقدم