എംഡിഎംഎയുമായി നേഴ്‌സിങ് വിദ്യാർത്ഥി അറസ്റ്റിൽ

 

എംഡിഎംഎയുമായി നേഴ്‌സിങ് വിദ്യാർത്ഥി അറസ്റ്റിൽ


നെയ്യാറ്റിൻകര: നാൽപ്പത്തിയേഴ് ഗ്രാം എംഡി എം എയുമായി നേഴ്സിങ് വിദ്യാർത്ഥി അറസ്റ്റിൽ. അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം പെരിനാട് വില്ലേജിൽ ചന്ദനത്തോപ്പ് ചാത്തിനാംകുളം പടിഞ്ഞാറ്റതിൽ മുടന്തിയാരുവിള വീട്ടിൽ  സൂരത്ത് എസ് (22) ആണ് അറസ്റ്റിലായത്. അമരവിള എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. 

   പ്രതി ബാംഗ്ലൂരിലാണ് നേഴ്സിങ് പഠിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് 50000 രൂപ ചിലവിൽ വാങ്ങിയ എംഡി എം എ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5000 രൂപ നിരക്കിൽ വിൽപ്പന നടത്താനായിരുന്നു ഇയാളുടെ ഉദ്ദേശം. ഇയാൾ ലഹരിക്ക് അടിമയുമാണ്. അര ഗ്രാം എംഡി എം എ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ് . ഇപ്പോൾ ലഭിച്ചിരിക്കുന്നത് വ്യാവസായിക അളവിൽ ആണ്. ഏറ്റവും കുറഞ്ഞത് പത്ത് കൊല്ലം മുതൽ പരമാവധി 20 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

        

أحدث أقدم