മിൽമ പരിവർത്തനത്തിൻ്റെ പാതയിൽ
തിരുവനന്തപുരം: കേരളത്തിന്റെ ജനപ്രിയ ബ്രാണ്ടായ മിൽമയുടെ ബ്രാന്റ് ഇമേജ് പരിവർത്തനം നടത്തുന്നതിനായി റീ-പൊസിഷനിംഗ് മിൽ 2023 എന്ന പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നു. മിൽമയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങൾക്കെല്ലാം ഇനി ഒറ്റമുഖം. തിരുവനന്തപുരം, കൊച്ചി, മലബാർ മേഖല യൂണിയനുകളും മിൽമ ഫെഡറേഷനും പുറത്തിറക്കുന്ന ഉത്പന്നങ്ങൾ ഒരേ തരത്തിലായിരിക്കും. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.