നെയ്യാറ്റിൻകര നഗരസഭ പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനത്ത് ഒന്നാമത്
നെയ്യാറ്റിൻകര: 2022-23 ലെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 107. 57 ശതമാനം ഫണ്ട് വിനിയോഗിച്ച് സംസ്ഥാനത്ത് നഗരസഭകളിൽ ഒന്നാമതായി നെയ്യാറ്റിൻകര നഗരസഭ. കഴിഞ്ഞ വർഷത്തെ ചെലവഴിക്കാത്ത തുകയടക്കം ചെലവഴിച്ചിരുന്നു. 16.76 കോടി രൂപയായിരുന്നു ഈ വർഷത്തെ ബജറ്റ് വിഹിതം. എന്നാൽ പ്ലാൻ ഫണ്ട് 5. 73 കോടി, ബേസിക് ഗ്രാൻ്റ് 3,8 കോടി, ടൈഡ് ഗ്രാൻ്റ് 6.27 കോടി, എസ് സി ഫണ്ട് 2.84 കോടി എന്നിങ്ങനെ 18.02 കോടി ചെലവഴിക്കുയുണ്ടായി. കൂടാതെ മെയിൻ്റനൻസ് ഗ്രാൻ്റ് വിഹിതമായി ലഭിച്ച 4.89 കോടിയിൽ 4.49 കോടിയും വിനിയോഗിച്ചു. അപ്രകാരം നടപ്പുവർഷം 22 . 51 കോടി രൂപ വിവിധ മേഖലകളിൽ ചെലവഴിച്ചാണ് സംസ്ഥാനത്ത് നെയ്യാറ്റിൻകര ഒന്നാമതായത്. ഭരണസമിതിയുടെ ഉറച്ച നിലപാടുകളും നിർവ്വഹണ ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് കാരണം എന്ന് നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ അറിയിച്ചു.