നെയ്യാറ്റിൻകര ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ ഡി വേലായുധൻ നായർ പ്രസിഡൻ്റ് ആയും അഡ്വ.എസ് പ്രമോദ് സെക്രട്ടറിയും അഡ്വ. ഡി തുളസി അമ്മയെ വൈസ് പ്രസിഡൻ്റ് ആയും അഡ്വ ആർ ബൈജുവിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. കൂടാതെ 7 കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഒരു വർഷമാണ് കമ്മറ്റിയുടെ കാലാവധി.