നെയ്യാറ്റിൻകര ഗവ: ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

 നെയ്യാറ്റിൻകര ഗവ: ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ നിർവഹിച്ചു. ഇ- ഹോസ്പിറ്റൽ, കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന യൂണിറ്റ്, നവീകരിച്ച പഞ്ചകർമ്മ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. 

 ഹോസ്പിറ്റൽ ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ എസ് എം ഒ ഡോ.ചിത്ര അധ്യക്ഷയായി. ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയംഗങ്ങളായ എസ് രാഘവൻ നായർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ഡോക്ടർമാരായ മുഹ്സീന, അർച്ചന, രാജി, അനുശ്രീ  എന്നിവർ സംസാരിച്ചു. എ കെ സൈമൺ നന്ദി പറഞ്ഞു.





أحدث أقدم