സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു


സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു

 നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശാസ്താംതല ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. കെ ആൻസലൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കൂട്ടപ്പന രാജേഷ് അധ്യക്ഷനായി. പ്രശസ്ത കവിയും അധ്യാപകനുമായി വിനോദ് വൈശാഖി മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസിക നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു പ്രകാശനം ചെയ്തു. യോഗത്തിൽ കൗൺസിലർ ഡി സൗമ്യ, പി ടി എ വൈസ് പ്രസിഡൻ്റ് അനിൽകുമാർ, കവി മണികണ്ഠൻ മണലൂർ, മുൻ പിടിഎ പ്രസിഡൻ്റ് മുരളീധരൻ നായർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.







أحدث أقدم