സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
നെയ്യാറ്റിൻകര: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. നെയ്യാറ്റിൻകര അഗ്രോ-ഹോർട്ടി കൾച്ചർ ഡെവലപ്മെന്റ് സഹകരണസംഘം ഹാളിൽ ചേർന്ന രൂപീകരണ യോഗം എൻ അനന്ത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ അയ്യപ്പൻ നായർ അദ്ധ്യക്ഷഷനായി. യോഗത്തിൽ പ്രൊഫ: എം ചന്ദ്രബാബു, ഓർഗനൈസിങ് സെക്രട്ടറി കെ എൽ സുധാകരൻ, സംസ്ഥാന ട്രഷറർ ജി സുരേന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി പി വിജയമ്മ എൽ ശശികുമാർ , പി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ അധികാരികളുടെയും സമൂഹത്തിന്റേയും മുൻപിൽ അവതരിപ്പിക്കുന്നതിനും, പരിഹാരം കാണുന്നതിനും, വയോജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്ക് ആവശ്യമായ പരിപാടികൾ ഏറ്റെടുത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ സംഘടനയെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ഭാരവാഹികൾ: എൻ അയ്യപ്പൻ നായർ (പ്രസിഡൻ്റ്), പി വിജയൻ ചെങ്കൽ സുരേഷ്, എ വിജയൻ (വൈസ് പ്രസിഡൻ്റുമാർ). കുന്നിയോട് രാമചന്ദ്രൻ (സെക്രട്ടറി), ജെ ഡാളി, ശൈലേന്ദ്ര കുമാർ, വി ജലജാധരൻ നായർ (ജോയിൻ്റ് സെക്രട്ടറിമാർ). എൽ ശശികുമാർ (ട്രഷറർ). മണ്ഡലം കമ്മിറ്റിയംഗങ്ങളായി പ്രൊഫ എം ചന്ദ്രബാബു, വി എസ് പ്രേമ കുമാരൻ നായർ, എ കൃഷ്ണകുമാർ, റ്റി സെൽവരാജ്, വി മഹിപാൽ എന്നിവരേയും തെരഞ്ഞെടുത്തു.