മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ ശിക്ഷിച്ചു.

  മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ ശിക്ഷിച്ചു.

 

തിരുവനന്തപുരം: സ്ത്രീയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച കേസിൽ പ്രതിക്ക് 4 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. ആര്യനാട് പുനലാൽ ചക്കിപ്പാറ ബിജു ഭവനിൽ നാദിർഖാനാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ അസിസ്റ്റൻ്റ് സെഷൻ കോടതി ജഡ്ജ് ജിഷാ മുകുന്ദൻ ശിക്ഷ വിധിച്ചത്. തിരുവനന്തപുരം മണക്കാട് ഒന്നാം പുത്തൻ തെരുവ് ജംഗ്ഷനിൽ വച്ച് ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും 6 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചുപറിച്ച കേസിൽ 2013 മാർച്ചിൽ ഫോർട്ട് പോലീസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയ കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ളിക്ക് പ്രോസിക്യൂട്ടർ എൻ ബെൻഹർ ഹാജരായി.

أحدث أقدم