35 വീടുകൾ പൂർത്തിയാക്കി

 നെയ്യാറ്റിൻകര:  എൽഡിഎഫ് സർക്കാരിൻറെ നൂറ്  ദിന കർമപദ്ധതിയിൽ  ഉൾപ്പെടുത്തി നെയ്യാറ്റിൻകര നഗരസഭയിൽ 35 വീടുകൾ പൂർത്തിയാക്കി. പൂർത്തിയാക്കിയ വീടിൻറെ താക്കോൽ ദാനവും , പണി പൂർത്തിയായിവരുന്ന വീടുകളുടെ അവസാന ഗഡുവായ 40000 രൂപയും കെ ആൻസലൻ എംഎൽഎ വിതരണം ചെയ്തു. എൻകെ അനിതകുമാരി അധ്യക്ഷയായി. മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, ആർ അജിത, ഡോ എംഎ സാദത്ത്, ഗ്രാമം പ്രവീൺ,മുനിസിപ്പൽ സെക്രട്ടറി ആർ മണികണ് oൻ എന്നിവർ സംസാരിച്ചു.





أحدث أقدم