ജോയിൻ്റ് കൗൺസിൽ സമ്മേളനം പുരോഗമിക്കുന്നു

 ജോയിൻ്റ് കൗൺസിൽ            സമ്മേളനം പുരോഗമിക്കുന്നു

മലപ്പുറം: ജനദ്രോഹ പരമായ കേന്ദ്ര തൊഴില്‍ നയങ്ങളുടെ ചുവട് പിടിച്ച് കേരളത്തിലും അവ നടപ്പാക്കാന്‍ ഉദ്യാഗസ്ഥ നേതൃത്വം ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളെ അതിശക്തമായി ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് എം ദിവാകരന്‍ നഗര്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സിന്റെ 54-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ കേരള സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങളില്‍ അക്ഷരതെറ്റുകള്‍ സംഭിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ ഫലമായാണ് പൊതുമേഖലയിലടക്കം ഒഴിവുകള്‍ നികത്താതെ കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുമ്പോള്‍ പിഎസ്‌സി വഴി കഴിഞ്ഞ ഏഴ് വര്‍ഷം ആയിരക്കണക്കിന് നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ആനുകൂല്യങ്ങളും അതത് സമയത്ത് നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിക്കും. കേന്ദ്രത്തിന്റെ  കരാര്‍ നിയമനവും പങ്കാളിത്ത പെന്‍ഷനും സംസ്ഥാനത്തും ശക്തമായ നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി കേന്ദ്രം നടത്തികൊണ്ടിരിക്കുന്നത്. സുതാര്യമായ സേവനം ഉറപ്പുവരുത്തുന്നതിന്റെ പേരില്‍ കഴിയാവുന്നിടത്തൊക്കെ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ഈ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. സേവനദാതവായ സര്‍ക്കാര്‍ സഹകാര്യയാകുക എന്ന നയമാറ്റമാണ് ഉണ്ടായിവരുന്നത്. ആഗോള വത്കരണ നയങ്ങള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന മുതലാളിത്ത നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ അഭിമാനമായ സിവില്‍ സര്‍വ്വീസ് സേവന മേഖല തകര്‍ന്ന് തരിപ്പണമാകും- കാനം ഓര്‍മിച്ചു. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടില്‍ ഉറച്ച് നിന്ന് ജനപക്ഷ സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കണം. അവകാശങ്ങള്‍ക്കൊപ്പം കര്‍ത്തവ്യങ്ങള്‍ക്കും ഉന്നല്‍ നല്‍കി അഴിമതി രഹിത സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ജോയിന്റ് കൗണ്‍സിലടക്കമുള്ള സംഘടനകള്‍ മുന്നോട്ട് വരണമെന്ന് കാനം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്ഖാന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, അഖിലേന്ത്യാ സ്റ്റേറ്റ് എംപ്ലോയീസ് കോണ്‍ഫെ‍ഡറേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്‌പ്രകാശ്, സ്വാഗത സംഘം ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, സര്‍വ്വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സുകേശന്‍ ചൂലിക്കാട്, സി എ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍ വരവ്- ചെലവ്- കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് ാഗ്രൂപ്പ് ചര്‍ച്ച നടന്നു. മൂന്ന് മണിക്ക് ജനാധ്യപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ വൈകിട്ട് നടന്ന സുഹൃദ് സമ്മേളനം  സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

       വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ടീസ്റ്റാ സെതൽവാദ് മുഖ്യാതിഥിയായിരിക്കും. അഡ്വ. പി വസന്തം, അഡ്വ. സുജാത വർമ്മ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന്  "ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളം നേരിടുന്ന പ്രതിസന്ധികൾ" എന്ന വിഷയത്തെ അധികരിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. ജി ആർ അനിൽ പ്രഭാഷണം നടത്തും. വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ, ടി വി ബാലൻ എന്നിവർ സംസാരിക്കും. ശനിയാഴ്ച രാവിലെ 11മണിക്ക്  "കേരളം സൃഷ്ടിച്ച മാതൃകകൾ" എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ രാജൻ അദ്ധ്യക്ഷത വഹിക്കും. മേയ് 13 ന് വൈകുന്നേരം ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.



أحدث أقدم