ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം

 ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം

       മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമര സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 54-ാം വാര്‍ഷിക സമ്മേളനത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം. ജനപക്ഷ സിവില്‍ സര്‍വ്വീസിന്റെ രാജ്യത്തെ ഏറ്റവും വലിയ പ്രചാരകരായ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം എം ദിവകാരന്‍ നഗറില്‍ രാവിലെ 10ന് പതാക ഉയര്‍ത്തും. 10.30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമര പോരാളികളുടെ മണ്ണില്‍ നിന്നാരംഭിച്ച ബാനര്‍, പതാക, കൊടിമര, ദീപശിഖയും ഇന്നലെ വൈകിട്ട് മലപ്പുറം ടൗണ്‍ഹാളിലെ സുരേഷ് തൊടിയില്‍ നഗറില്‍ സംഗമിച്ചു. രാവിലെ 10മണിക്ക് തൃശ്ശൂരിലെ ഇ ജെ ഫ്രാൻസിസിന്റെ സ്മൃതി കുടീരത്തിൽ നിന്നാരംഭിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ ക്യാപ്റ്റനും സെക്രട്ടറിയേറ്റംഗം വി വി ഹാപ്പി വൈസ് ക്യാപ്റ്റനുമായ വി ജെ മെര്‍ലി ജാഥ ക്യാപ്റ്റനുമായ ബാനർ ജാഥ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി ടി ഭാസ്ക്കരപണിക്കരുടെ ജന്മദേശമായ പാലക്കാട് അടയ്ക്കാപുത്തൂരിൽ നിന്നും  സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍ ക്യാപ്റ്റനും എം സി ഗംഗാധരന്‍ വൈസ് ക്യാപ്റ്റനും എന്‍ എന്‍ പ്രജിത മാനേജരുമായ കൊടിമര ജാഥ സിപിഐ പലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എംഎൻവിജി അടിയോടി സ്മൃതി കുടീരത്തിൽ നിന്നും നരേഷ്കുമാര്‍ കുന്നിയൂര്‍ ക്യാപ്റ്റനും എം യു കബീര്‍ വൈസ് ക്യാപ്റ്റനും കെ അജിത മാനേജറുമായ പതാക ജാഥയും വൈകിട്ട് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും എം എസ് സുഗൈതകുമാരി ക്യാപ്റ്റനും ബിന്ദുരാജന്‍ വൈസ് ക്യാപ്റ്റനുമായ ദീപശിഖാ റാലിയും മലപ്പുറം കിഴക്കേത്തലയില്‍ സംഗമിച്ചു. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ക്വയറിൽ (ടൗണ്‍ഹാള്‍) സുരേഷ് തൊടിയില്‍ നഗറില്‍ ജാഥ സമാപിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 

കഥാ പുരസ്കാരം നേടിയ ജിന്‍ഷാ ഗംഗ, കവിതാ പുരസ്കാരം നേടിയ ഷാജി നായരമ്പലം ഇരുവര്‍ക്കും ഉപഹാരം നല്‍കി. നിസാ അസ്സീസിയുടെ സുഫിയാന നെറ്റ് അരങ്ങേറി. സമ്മേളനം 13ന് സമാപിക്കും.

أحدث أقدم