കെ എസ് എഫ് ഇ പെരുമ്പഴുതൂരിൽ പുതിയ ശാഖ ആരംഭിച്ചു

 കെ എസ് എഫ് ഇ പെരുമ്പഴുതൂരിൽ പുതിയ ശാഖ ആരംഭിച്ചു

           നെയ്യാറ്റിൻകര: കെ എസ് എഫ് ഇ യുടെ പ്രവർത്തനം ഗ്രാമീണ മേഖലയിലും ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി പെരുമ്പഴുതൂരിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനായി. കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ മോഹനൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പ്രാങ്ക്ളിൻ, വാർഡ് കൗൺസിലർ എൻ അജി, കെ എസ് എഫ് ഇ ഡയറക്ടർ കെ ശശികുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ എം ഏര്യാ കമ്മിറ്റി സെക്രട്ടറി ടി ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക്   പ്രസിഡൻ്റ് അവ നീന്ദ്രകുമാർ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർ രാജേഷ്, യൂണിയൻ നേതാക്കളായ എസ് മുരളീകൃഷ്ണപിള്ള, എസ് അരുൺ ബോസ്, എസ് വിനോദ് എൻ എ മൻസൂർ, എൻ സരസ്വതി എന്നിവർ സംസാരിച്ചു. 


أحدث أقدم