ആനവണ്ടിയെ ചങ്കാക്കിയ യാത്രികരുടെ സ്നേഹ സമ്മാനം നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി.

 ആനവണ്ടിയെ ചങ്കാക്കിയ യാത്രികരുടെ സ്നേഹ സമ്മാനം


     നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ഉല്ലാസയാത്ര ആനവണ്ടി പ്രേമികളുടെ സൗഹൃദത്തിന്റെ അടയാളമായി മാറി. ബസിന്റെ സാരഥി പോങ്ങുംമൂട് സ്വദേശി ആർ. മുരളീമോഹന്റെ മകന്റെ എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നത വിജയം യാത്രാമധ്യേ വയനാട്ടിലെ ബാണാസുര സാഗർ ഡാമിന് സമീപം രണ്ടാം ദിവസമാണ് റിസൾട്ട് വന്ന ഉടൻ മുരളീ മോഹൻ അറിഞ്ഞത്. യാത്രികരോട് വിവരം മുരളി പങ്കുവച്ചു. രണ്ടാം ദിനം ബത്തേരി ഡിപ്പോയിലെ സ്ലീപ്പർ ബസിൽ വിശ്രമം കഴിഞ്ഞ് പിറ്റേന്ന് രാവിലെ ആണ് യാത്രക്കാർ മുരളിയെയും മറ്റു കോ - ഓർഡിനേറ്റർമാരെയും ഞെട്ടിച്ചത്. യാത്രക്കാർ ചേർന്ന് മുരളിയുടെ മകന്റെ പരീക്ഷാ വിജയത്തിൽ അഭിനന്ദനവുമായി സമ്മാനം കൈമാറി. സന്തോഷാശ്രുക്കളോടെ ഡ്രൈവർ മുരളീ മോഹൻ ചങ്ക് യാത്രക്കാരുടെ മകനുള്ള സമ്മാനം ഏറ്റുവാങ്ങി. ആന വണ്ടി യാത്രകൾ പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിന്റെ ഒരു അടയാളം കൂടി പിറന്നു. ആനവണ്ടി ഉല്ലാസ യാത്രക്ക് പരമേശ്വരൻ നായർ, മുൻ എ.ടി.ഒ.ചന്ദ്രകുമാർ , ജയകുമാർ , അജിത്, രാജു , ധനലക്ഷ്മി, മഞ്ജു, ഗീത, ഗൗരി, ജോസ് , സ്റ്റെല്ല, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. നെയ്യാറ്റിൻകരയിൽ നിന്നുള്ള നൂറ്റി എൺപതാമത്തെ ആനവണ്ടി ഉല്ലാസ യാത്ര ഹൃദയസ്പർശിയായ വിദ്യാഭാസ പ്രോത്സാഹന തൽസമ പുരസ്കാര വിതരണത്തിലുടെ ശ്രദ്ധേയമായി. യാത്രക്കാർക്ക് ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി.ഒ. സാം കെ.ബി, ബജറ്റ് ടൂറിസം യൂണിറ്റ് കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ഡ്രൈവർ അനീഷ് പുതിയറക്കൽ എന്നിവർ നന്ദി രേഖപ്പെടുത്തി.

أحدث أقدم