എൽ ഡി എഫ് റാലിയും പൊതുയോഗവും
നെയ്യാറ്റിൻകര: എൽ ഡി എഫ് ഗവൺമെൻ്റിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്ലാമൂട്ടുകയിൽ ചേർന്ന റാലിയും പൊതു സമ്മേളനവും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. എൽ ഡി എഫിൻ്റെ ഭരണത്തിൽ കേരള ജനത തൃപ്തരും സുരക്ഷിതരുമാണ്. അതാണ് തുടർ ഭരണത്തിൻ്റെ രഹസ്യം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആ ഭരണത്തെ കേരള ജനത വെറുക്കാൻ കാരണം. സർവ്വതല സ്പർശിയായ വികസനം അതാണ് എൽഡിഎഫ് സർക്കാരിൻ്റെ നയമെന്നും മന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ കടകുളം ശശി അദ്ധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ, സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, കെ ആൻസലൻ എം എൽ എ, ജനതാദൾ ദേശീയ സെക്രട്ടറി എ നീലലോഹിതദാസൻ നാടാർ, സി പി ഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ എം ഏര്യാ സെക്രട്ടറിമാരായ ടി ശ്രീകുമാർ, അഡ്വ എസ് അജയകുമാർ, സി പി ഐ നെയ്യാറ്റിൻകര മണ്ഡലം അസിസ്റ്റൻ്റ് എസ് രാഘവൻ നായർ, എൻ സി പി സംസ്ഥാന സെക്രട്ടറി അഡ്വ ആർ സതീഷ് കുമാർ, എൽജെഡി സംസ്ഥാന സെക്രട്ടറി കോവളം സുരേഷ്, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അനിൽ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് പൂജപ്പുര രാധാകൃഷ്ണൻ, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, അരുമാനൂർക്കട ശശി തുടങ്ങിയവർ സംസാരിച്ചു.