നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്‌ 975 അപേക്ഷകൾ തീർപ്പാക്കി

 നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്‌ 975 അപേക്ഷകൾ തീർപ്പാക്കി


നെയ്യാറ്റിൻകര:  വൻ ജനപങ്കാളിത്തത്തിൽ നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്.
975 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കിയത്. ഓൺലൈൻ ആയി 2401 അപേക്ഷകളാണ് ആകെ ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ
പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ ആരംഭിച്ച താലൂക്ക് തല
അദാലത്തിൽ നെയ്യാറ്റിൻകര താലൂക്കിൽ അദാലത്ത് ദിവസം മാത്രം ലഭിച്ചത് 773 അപേക്ഷകളാണ്. ഈ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും 15
ദിവസത്തിനകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ
പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്ത 720 അപേക്ഷകളും നിരസിച്ച 706 അപേക്ഷകളും
ഉൾപ്പെടുന്നു.
                                   


         തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 964 അപേക്ഷകൾ ലഭിച്ചതിൽ 492 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 191 അപേക്ഷകൾ
തീർപ്പാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 103 അപേക്ഷകളും
തിരുവനന്തപുരം ആർ ഡി ഒയുമായി ബന്ധപ്പെട്ട 44 പരാതികളും പരിഹരിച്ചു.
                                        
            

 92 അപേക്ഷകളാണ് പ്രിൻസിപ്പൾ
അഗ്രികൾച്ചർ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 27 അപേക്ഷകളിൽ 19 അപേക്ഷകൾ തീർപ്പാക്കുകയും ഓൾ വെൽഫയർ ബോർഡിന് ലഭിച്ച 10 അപേക്ഷകൾ അദാലത്തിൽ പരിഹരിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി
ഒൻപതു അപേക്ഷകൾ തീർപ്പാക്കി.  ജലസേചനവുമായി ബന്ധപ്പെട്ട 10 അപേക്ഷകളും
മലിനീകരണ നിയന്ത്രണ  ബോർഡുമായി ബന്ധപ്പെട്ട നാല് അപേക്ഷകളും
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും അദാലത്തിൽ പരിഹരിച്ചു.
                               

   

أحدث أقدم