സംഘാടക സമിതി രൂപീകരിച്ചു
നെയ്യാറ്റിൻകര: ഇടതുപക്ഷ ജനാധിപത്വ മുന്നണി നെയ്യാറ്റിൻകര നിയോജകമണ്ഡലം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തി നോടനുബന്ധിച്ച് മേയ് 19 ന് മണ്ഡലം റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. പ്ലാമൂട്ടുക്കടയിൽ സംഘടിപ്പിക്കുന്ന റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കാനുള്ള സംഘാടക സമിതി പ്ലാമൂട്ടുക്കട ജംഗ്ഷനിൽ ചേർന്നു. യോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പി ഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, എസ് രാഘവൻ നായർ, മുരളീധരൻ നായർ, മുരുകേശനാശാരി, കെ കെ ശ്രീകുമാർ, വി കേശവൻകുട്ടി, ലതാ ഷിജു, നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. സി പി ഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ ചെയർമാനും കടകുളം ശശി കൺവീനറുമായ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.