അരുവിപ്പുറം- പാഞ്ചിക്കാട് റോഡില്‍ പുനര്‍നിര്‍മിച്ച പാര്‍ശ്വ ഭിത്തി ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര : അരുവിപ്പുറം- പാഞ്ചിക്കാട് റോഡില്‍ പുനര്‍നിര്‍മിച്ച പാര്‍ശ്വ ഭിത്തി കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോഡില്‍ നെയ്യാറിനോട് ചേര്‍ന്ന ഭാഗത്തെ പാര്‍ശ്വ ഭിത്തി വെള്ളപ്പൊക്കത്തിലാണ് തകര്‍ന്നത്. തുടര്‍ന്ന് കെ. ആന്‍സലന്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 51 ലക്ഷം രൂപ പാര്‍ശ്വ ഭിത്തി പുനര്‍നിര്‍മാണത്തിനായി അനുവദിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യാതിഥിയായി. സ്വാഗത സംഘം സെക്രട്ടറി റ്റി. ശ്രീകുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷിബു, ബിജെപി മണ്ഡലം പ്രസിഡന്‍റ് ആര്‍. രാജേഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ബി. സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.