സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 145-ാം ജന്മവാർഷികം ആചരിച്ചു


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 145-ാം ജന്മവാർഷികം ആചരിച്ചു

തിരുവനന്തപുരം : സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 145-ാം ജൻമവാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ പാളയത്തെ സ്വദേശാഭിമാനിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണയോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

   പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ സ്പീക്കർ എം. വിജയകുമാർ, സാഹിത്യകാരൻമാരായ പിരപ്പൻകോട് മുരളി, ഡോ. ജോർജ് ഓണക്കൂർ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, ഭരണസമിതിയംഗം സജിത് വഴയില എന്നിവർ സംസാരിച്ചു.


أحدث أقدم