യുവകലാസാഹിതി

 യുവകലാസാഹിതി പ്രതിമാസ പരിപാടി



നെയ്യാറ്റിൻകര: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ പരിപാടി പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനുമായ പാറശാല ബിജു വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹം; കാലിക പ്രസക്തി എന്ന വിഷയമാണ് അവതരിപ്പിച്ചത്. നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരസംഘം ഹാളിൽ നടന്ന പരിപാടിയിൽ യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് കുന്നിയോട് രാമചന്ദ്രൻ അദ്ധ്യക്ഷനായി. പരിപാടിയിൽ രചന വേലപ്പൻ നായർ, സജി മര്യാപുരം, സി എസ് അനിൽ, എം ശ്രീകാന്ത്, ജയേഷ് വ്ളാത്താങ്കര, എ കൃഷ്ണ കുമാർ, അനൂപ്, ആർ സുരേഷ് കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.


أحدث أقدم