സേവ് ഇന്ത്യാ' എഐവൈഎഫ് തെക്കൻ മേഖല മാർച്ച് പ്രയാണം തുടങ്ങി

 'സേവ് ഇന്ത്യാ' എഐവൈഎഫ് തെക്കൻ മേഖല മാർച്ച് പ്രയാണം തുടങ്ങി

തിരുവനന്തപുരം: 'ഒരുമിച്ചു നടക്കാം വർഗീയതയെതിരെ, ഒന്നായി പൊരുതാം തൊഴിലിന് വേണ്ടി എന്ന മുദ്രാവാക്യം മുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിലുള്ള തെക്കൻ മേഖല സേവ് ഇന്ത്യാ മാർച്ച് തിരുവനന്തപുരത്തുനിന്ന് പര്യടനം തുടങ്ങി. ഗാന്ധി പാർക്കിൽ നടന്ന തെക്കൻ മേഖല കാൽനട ജാഥയുടെ ഉദ്ഘാടനം എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ നിർവഹിച്ചു. രാജ്യത്തെ മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ വിഘടിപ്പിച്ചും കുതിരക്കച്ചവടത്തിലൂടെയും അധികാരം നിലനിറുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. ഒരു വർഷം രണ്ട് കോടി തൊഴിൽ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയില്ലാ എന്നു മാത്രമല്ല ഉണ്ടായിരുന്ന തൊഴിലവസരങ്ങളും നഷ്ടപ്പെടുത്തിയെന്ന് ഉദ്ഘാടകൻ പറഞ്ഞു. യോഗത്തിൽ പാർട്ടി സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ, മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവംഗം എൻ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എൻ അരുൺ, ആർ എസ് രാഹുൽ രാജ്, പി കബീർ, ആർ എസ് ജയൻ, ആദർശ് കൃഷ്ണ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

      പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ടി ജിസ് മോൻ ക്യാപ്റ്റനായ ജാഥ പര്യടനം ആരംഭിച്ചത്. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മൊകേരി, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം, എഐ ടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ആദ്യ സ്വീകരണം പേരൂർക്കടയിൽ നടന്നു. സ്വീകരണ പൊതുയോ ഗം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി    ചെയർമാൻ വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്മാരായ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ, ഡയറക്ടർ അഡ്വ. ആർ ജയൻ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആർ തിരുമലൈ തുടങ്ങിയവർ പങ്കെടുത്തു.  നെടുമങ്ങാട് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തോടെ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗം മന്ത്രി ജി ആർ അനിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. 

വടക്കൻ മേഖലാ ജാഥ ഇന്ന് തുടങ്ങും

കാസർകോട്: 'ഒരുമിച്ച് നട ക്കാം വർഗീയതക്കെതിരെ, ഒ ന്നായി പൊരുതാം തൊഴിലി നു വേണ്ടി' എന്ന മുദ്രാവാക്യമു യർത്തി എഐവൈഎഫ് സം സ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന വടക്കൻ മേഖല സേവ് ഇന്ത്യാ മാർച്ച് ഇന്ന് കാ സർകോട് നിന്ന് ആരംഭിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥ വൈകുന്നേരം നാലുമണിക്ക് കാസർകോട് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും അഡ്വ. കെ കെ സമദ്         ഡയറക്ടറുമായ കാൽനട ജാഥ നാളെ ജില്ലയിൽ പര്യടനം നടത്തും. നാളെ രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട്, 11 മണിക്ക് നീലേശ്വരം, 4.30ന് ചെറുവത്തൂർ എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് ജില്ലയിലെ സ്വീകരണം. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

أحدث أقدم